Friday 30 August 2013

ജീവിതം 

ഏണിപ്പടിയാണു ജീവിതം 
കാലൊന്നു തെറ്റിയാല്‍ വീഴുന്നതാണീ ജീവിതം 
ഓട്ടപാച്ചിലുകള്‍ നിറഞ്ഞതാണീ ജീവിതം ..
കയ്യെത്തും ദൂരത്ത് നില്‍ക്കുന്ന ലക്ഷ്യമാണീ ജീവിതം 
ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചു തീര്‍ക്കാനുള്ളതാണീ ജീവിതം!! 

Wednesday 24 April 2013






ഓര്മ വെച്ച നാള്  മുതലേ മനസ്സില്‍  കൊണ്ട് നടന്ന ഒരു ആഗ്രഹം, ആല്‍ബിച്ചായന്റെ കൂടെ ഒരു ജീവിതം.ഈ യാത്ര മരഭൂമിയിലെ ഒട്ടക യാത്രയകുമോ അതോ കാട്ടിലെ ആന പുറത്തുള്ള യാത്രയാകുമോ അതോ കടലിലെ വഞ്ചിയാത്ര യകുമോ എന്റെ ആല്‍ബിച്ചായാ ?????????????????? എന്തുമാകട്ടെ ,ഞാന്‍   എന്റെ ആല്‍ബിച്ചായന്റെ കൂടെ എന്നും ഒരു ചിത്രശലഭത്തെ പോലെ ഉണ്ടാവും.ഇനി ഒരു ഫ്ലാഷ് ബാക്ക് .......... ശ്വാസം മുട്ടി ശ്വാസം എടുത്തപോള്‍  ( ഐ മീന്‍ ജനിച്ചു വീണപോള്‍ ) , റോസി സിസ്റ്റര്‍  എന്നെയും എടുത്ത് , 'അടങ്ങു പെണ്ണെ' എന്നും പറഞ്ഞു തോട്ടിലുകളുടെ ലുലു മാളില്‍  പ്രവേശിച്ചു .ഞാനാണോ ആദ്യത്തെ അഡ്മിഷന്‍  എന്ന് മനസ്സില്‍  ലഡ്ഡു പോട്ടിയപോള്‍  ,കാലി തോട്ടിലുകളുടെ ഇടയില്‍ നിന്നും ഞാന്‍  ഒരു പിഞ്ചു കരച്ചില്‍ കേട്ടു.ശോ !!!!!!!!!!!!!!!! ആ പ്രതീക്ഷയും പോയി .തോട്ടില്‍  മാളിലെ അന്നത്തെ ഫസ്റ്റ് ബേബി സമ്മാനം നഷ്ട്ടപെട്ടു .സമ്മാനം നഷ്ട്ടപെട്ടെങ്കിലും , ഒരു തോട്ടില്‍  സ്വന്തമാകി...........സൈലെസ്സ്‌ ....സൈലെസ്സ് ....സൈലെസ്സ് ....സമ്മാന വിജയിയെ ഒന്നു എത്തിനോക്കാന്‍  ഒരു ആഗ്രഹം . തോട്ടപുറത്തെ തോട്ടില്‍  കിടക്കുന്ന വിജയി വേറെ ആരുമ്മെല്ല,എന്റെ സ്വന്തം ആല്ബിച്ചായന്‍ ആയിരുന്നു .അണ്ണ്   ഞാന്‍   മനസ്സില്‍  കുറിച്ച് ,ഇതാണ് എന്റെ ഇതിയാന്‍ .ഓരോ കരച്ചില്‍  കേള്കുമ്പോഴും ആ തോട്ടിലിലോട്ടുള്ള എന്റെ നോട്ടം കൂടി കൂടി വന്നു .സ്റ്റാന്‍ഡേര്‍ഡ് കളയണ്ട എന്ന് വിചാരിച്ചു കാണും ആല്ബിച്ചയന്‍, കരച്ചിലോകെ അങ്ങു നിര്‍ത്തി.ഞാന്‍ ഒന്നു പുഞ്ചിരിച്ചു ...........മെല്ലെ!! മെല്ലെ!! പരസ്പരം പുഞ്ചിരികള്‍  മാത്രമായി .റോസി സിസ്റ്റര്‍  ഇതൊകെ എത്ര കണ്ടതാ.സിസ്റ്റര്‍  ഒരു ഡയലോഗ് ഇറക്കി.... '' നീ കൊള്ളാമല്ലോടാ ചെറുക്കാ .പെണ്ണിനെ കണ്ടപ്പോ നിന്റെ കരച്ചില്‍  അങ്ങു ദുഫയിലോട്ടു പോയോ ''.സീരിയലിന്റെ ഇടയില്‍ പരസ്യം വരുന്നപോലെയായിരുന്നു  റോസി സിസ്റ്ററിന്റ്റെ വരവ് . ശോ ശല്യം !!!!!!! പക്ഷെ ആല്‍ബിച്ചായന്‍ ഇന്റര്‍വെല്‍   ഇല്ലാത്ത ഒരു സിനിമയെ  പോലെ ആയിരുന്നു .സിസ്റ്റര്‍  വന്നാലും ഇലെങ്കിലും ആ മിഴികള്‍ എന്നെ തന്നെ തേടിയിരുന്നു .രാത്രി ആയപ്പോ റോസി സിസ്റ്ററിന്റ്റെ ശല്യം അങ്ങു ഒഴിഞ്ഞു .ആ തക്കം നോക്കി അപ്രത്തെ തൊട്ടിലില്‍  നിന്നും ഒരു വിളി .ഞാന്‍  ഒന്നു ഞെട്ടി .നോക്കിയപ്പോള്‍  എന്താ ........... 
 തുടരും ....................