Wednesday, 13 November 2013
Wednesday, 24 April 2013
അലീനയും ആല്‍ബിച്ചായനും
ഓര്മ വെച്ച നാള് മുതലേ മനസ്സില്‍ കൊണ്ട് നടന്ന ഒരു ആഗ്രഹം, ആല്‍ബിച്ചായന്റെ കൂടെ ഒരു ജീവിതം.ഈ യാത്ര മരഭൂമിയിലെ ഒട്ടക യാത്രയകുമോ അതോ കാട്ടിലെ ആന പുറത്തുള്ള യാത്രയാകുമോ അതോ കടലിലെ വഞ്ചിയാത്ര യകുമോ എന്റെ ആല്‍ബിച്ചായാ ?????????????????? എന്തുമാകട്ടെ ,ഞാന്‍ എന്റെ ആല്‍ബിച്ചായന്റെ കൂടെ എന്നും ഒരു ചിത്രശലഭത്തെ പോലെ ഉണ്ടാവും.ഇനി ഒരു ഫ്ലാഷ് ബാക്ക് .......... ശ്വാസം മുട്ടി ശ്വാസം എടുത്തപോള്‍ ( ഐ മീന്‍ ജനിച്ചു വീണപോള്‍ ) , റോസി സിസ്റ്റര്‍ എന്നെയും എടുത്ത് , 'അടങ്ങു പെണ്ണെ' എന്നും പറഞ്ഞു തോട്ടിലുകളുടെ ലുലു മാളില്‍ പ്രവേശിച്ചു .ഞാനാണോ ആദ്യത്തെ അഡ്മിഷന്‍ എന്ന് മനസ്സില്‍ ലഡ്ഡു പോട്ടിയപോള്‍ ,കാലി തോട്ടിലുകളുടെ ഇടയില്‍ നിന്നും ഞാന്‍ ഒരു പിഞ്ചു കരച്ചില്‍ കേട്ടു.ശോ !!!!!!!!!!!!!!!! ആ പ്രതീക്ഷയും പോയി .തോട്ടില്‍ മാളിലെ അന്നത്തെ ഫസ്റ്റ് ബേബി സമ്മാനം നഷ്ട്ടപെട്ടു .സമ്മാനം നഷ്ട്ടപെട്ടെങ്കിലും , ഒരു തോട്ടില്‍ സ്വന്തമാകി...........സൈലെസ്സ് ..
തുടരും ....................
Subscribe to:
Comments (Atom)

